ഇത്തവണത്തെ അഭിനയത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് WWEയിലെ മല്ലന്മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചു.പല ടേക്കുകള്‍ക്കു ശേഷം ചിത്രീകരിക്കുന്ന സിനിമക്കു വിപരീതമായി ഒരു ടേക്കു പോലും എടുക്കാതെ ആയിരക്കണക്കിനു കാണികള്‍ക്കു മുമ്പില്‍ മികച്ച അഭിനയം കാഴ്ച വെക്കുന്ന അവര്‍ അവാര്‍ഡിനു എന്തു കൊണ്ടും അര്‍ഹാരാണെന്നും ജഡ്ജിംഗ് പാനല്‍ കണ്ടെത്തി.ഇന്ത്യയിലെ കേരളമെന്ന സ്ഥലത്ത് തൊണ്ണൂറുകളില്‍ കല്യാണവീടുകളിലും പൊതുയോഗങ്ങളിലും ഉപയോഗിച്ചു കണ്ടിരുന്നതു പോലെയുള്ള കസേര കൊണ്ടുള്ള അടികള്‍ മാറ്റി വേറെ രീതി പരീക്ഷിക്കണമെന്നും അവര്‍ WWEയോട് അഭ്യര്‍ഥിച്ചു.
അവരുടെ അഭിനയം തങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും മേശ പൊളിക്കല്‍, താബൂക് കൊണ്ടുള്ള ഏറ്,ചുറ്റിക പ്രയോഗം തുടങ്ങി കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു മുതിരേണ്ടെന്നും അവ ഓവര്‍ ആക്ടിങ്ങിന്‍റെ പരിധിയില്‍ വരുമെന്നും തന്മൂലം നോമിനേഷന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ