''എന്നാലും ഇത്ര കാലം നിങ്ങള്‍ ഇതെന്നോട് മറച്ചു വെച്ചില്ലേ?"
"എടീ,ഞാനിത് നിന്നോട് പറഞ്ഞതാണോ കുഴപ്പമായത്?"
"പറ.ഇനിഎന്തെല്ലാം രഹസ്യങ്ങള്‍ ഞാന്‍ അറിയാന്‍ കിടക്കുന്നു?"
"ശ്ശെടാ,ഇങ്ങനെയൊരു മണ്ടിയെയാണല്ലോ എനിക്കു കിട്ടിയത്"
അതും കൂടി കേട്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആ അശ്രു പുറത്തേക്കൊഴുകരുതേ എന്നയാള്‍ ആഗ്രഹിച്ചെങ്കിലും അവ കവിളിനെ നനയിച്ചു കൊണ്ട് താഴേക്കിറങ്ങി.അയാള്‍ ആ ചുടുകണ്ണീര്‍ കണങ്ങള്‍ വിരലു കൊണ്ടു തുടച്ചു അവളെ തന്നിലേക്കു ചേര്‍ത്തു നിര്‍ത്തി,പിന്‍ കഴുത്തില്‍ ആഫ്രിക്കയുടെയും നെറുകയില്‍ അന്റാര്‍ട്ടിക്കയുടെയും ഭൂപടം വരച്ചു.
"ഒന്നുമില്ല മോളെ,ഞാന്‍ അറിയാതെ കളിയാക്കിപ്പറഞ്ഞതല്ലേ."
"സാരല്യന്നെ,ഞാനും ആ ദേഷ്യത്തിന്..."-അവളും ചിണുങ്ങി.
ആ വാരിപ്പുണരലലില്‍ അയാള്‍ ആ സത്യം മനസ്സിലാക്കി.ഒരു തലോടല്‍,ഒരു ആലിംഗനം.ഇതില്‍ വീഴും ഏതൊരു പെണ്ണും.!
അതേ സമയം അവളും മറ്റൊരു സത്യത്തെ തിരിച്ചറിയുകയായിരുന്നു.ഒരൊറ്റ കണ്ണീര്‍ തുള്ളിയില്‍ അലിയുന്നതേയുള്ളൂ ഏതൊരു ആണും..!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ