2015 ജൂൺ 27, ശനിയാഴ്‌ച

ആണിനു കരയാനവകാശമുണ്ടോ?

             വികാരഭരിതരാകുമ്പോള്‍ അതു പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണല്ലോ കരയുക എന്നത്.സത്യത്തില്‍ കണ്ണീരൊലിപ്പിച്ചു കരയുന്നത് വളരെ  ആശ്വാസം പകരുന്ന ഒന്നാണ്. എന്നാല്‍ ഈ കാര്യത്തിലും ഒരു സ്ത്രീ-പുരുഷ വിവേചനമുണ്ട്.ഒരു പെണ്ണിനു എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും കരയാനുള്ള 'സ്വാതന്ത്ര്യം'നമ്മുടെ പൊതു സമൂഹം കല്പ്പിച്ചു കൊടുത്തിട്ടുണ്ട്. ''പാവം കരയുന്നതു കണ്ടോ''എന്നു സഹതാപത്തോടെ അവളെ/അവരെ ആശ്വസിപ്പിച്ചാലോ എന്നൊക്കെ തോന്നും.
നേരെ മറിച്ചു ഒരാണിനു ഇതിനു കഴിയാറില്ല.
         ''പോത്തു പോലെ വളര്‍ന്നു,നിന്നു കരയുന്നത് കണ്ടോ?''
           അല്ലെങ്കില്‍ ''നീയൊരു ആണാണോടാ?''
അതുമല്ലെങ്കില്‍ ''നീയൊരു തൊട്ടാവാടിയായിപ്പോയല്ലോ''എന്നൊക്കെ ശകാരിച്ചു അവന്‍റെ കരയാനുള്ള 'അവകാശം' നിഷേധിക്കും.ബന്ധുക്കളുടെയോ             അടുത്ത സുഹൃത്തുകളുടെയോ മരണസമയത്തേ അവന് മറ്റുള്ളവരുടെ മുമ്പില്‍ കണ്ണീര്‍ വാര്‍ക്കാനാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ