നവതരംഗമെന്നോ ന്യൂ ജനറേഷനെന്നോ എന്തു പേരിട്ടു വിളിച്ചാലും ഇന്നത്തെ മലയാളസിനിമകള്‍ പോയകാല സിനിമകളേക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കുന്നു എന്നാണെന്‍റെ അഭിപ്രായം.
'പതിനാലു വര്ഷം ഞാനനുഭവിച്ച വേദന....'
'ഈ തറവാടിന്റെ നാശം കണ്ടിട്ടേ എന്‍റെ നെഞ്ചിലെ കനലണയൂ...'തുടങ്ങിയ ആവര്‍ത്തന വിരസമായ ഡയലോഗുകളും തലമുറകളുടെ കുടിപ്പക പറയുന്ന കഥകളും അമാനുഷികനായ കേന്ദ്രകഥാപാത്രവും ഹീറോയ്ക്ക് മാത്രം ബുദ്ധി,മറ്റുള്ളവരെല്ലാം മണ്ടന്മാര്‍ എന്നു ദ്യോതിപ്പിക്കുന്ന നായകന്‍....തുടങ്ങിയവയെല്ലാം ഇന്നു ഏറക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
പുരുഷകേന്ദ്രീയ കഥ,ആദ്യപകുതി വരെയുള്ള നായികാപ്രാധാന്യം,കഥാന്ത്യത്തിലെ അച്ഛന്‍ മരണം,പുട്ടിനു തേങ്ങാ ഇടുന്നതു പോലെയുള്ള അടികളും പാട്ടുകളും..പത്തുവര്‍ഷം മുമ്പുവരെയുണ്ടായിരുന്ന ഈ ഫോര്‍മുലയിലും മാറ്റം വന്നിരിക്കുന്നു.
വില്ലനാണ് കൂടുതല്‍ മാറ്റം വന്നിരിക്കുന്നത്.അവര്‍ ജന്മനാ ഭീകരന്മാരായി ജനിച്ചതു പോലിരിക്കും.വില്ലന്മാര്‍ക്കു കറുപ്പ് നിറം/പൊണ്ണത്തടി/ചുവന്ന കണ്ണുകള്‍/നീളന്‍ മുടി/മുഖത്തു നിറയെ പാടുകള്‍/നീളന്‍ കുറി ഇവയിലേതെങ്കിലുമൊന്നു നിര്‍ബന്ധം.എത്ര അന്തസുള്ള വില്ലനാനെങ്കിലും വേറെ ഒരു വഴിയുമില്ലെങ്കില്‍ നായകന്‍റെ സ്ത്രീകഥാപാത്രങ്ങളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തി തന്തയില്ലായ്മത്തരം കാണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ