അബുദാബി ബസ്സ്റ്റേഷന്‍ വരെ പോകേണ്ടി വന്നപ്പോള്‍ ബുക്കുസ്റ്റാളിലും ഒന്നു കയറി.പൊതുവേ പുസ്തകങ്ങള്‍ എന്‍റെ വീക്നെസ് ആണ്.അപ്പോള്‍ കണ്ടു കഴിഞ്ഞയാഴ്ചത്തെ ബാലരമ. ശ്രദ്ധിക്കാന്‍ കാരണം,അതിന്‍റെ കൂടെ ഒരു 3D കണ്ണടയും ഉണ്ട്.ICE AGE 3D ഡൌണ്‍ലോഡ് ചെയ്തതു മുതല്‍ ഒരു ത്രീഡി കണ്ണടക്കു വേണ്ടി പരതി നടക്കുകയായിരുന്നു.(ഈയിടെയായി ആനിമേഷന്‍ സിനിമകളില്‍ വല്ലാതെ കമ്പം കേറിയിട്ടുണ്ട്).ഞാന്‍ അവസാനം ബാലരമ വാങ്ങിയപ്പോള്‍ 4.50₹ രൂപയായിരുന്നു.പടച്ചോനേ..ഇപ്പൊ 20₹ രൂഭാ..റൂമിലെത്തി തുറന്നു നോക്കുമ്പോള്‍ പഴയ പല ചങ്ങാതിമാരെയും കാണാനില്ല.ജമ്പനും തുമ്പനും മണ്ണൂര്‍ക്കു ഉള്ളിക്കച്ചവടത്തിനു പോയെന്നു തോന്നുന്നു.മായാവിയുടെ കഥാപാത്രങ്ങള്‍ ലാപ്ടോപ്പും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.പണ്ട് ബാലരമയുടെ അവസാനപേജില്‍ മൃഗാധിപത്യം വന്നാല്‍ എന്നൊരു കാര്‍ട്ടൂണുണ്ടായിരുന്നു.ആശയത്തേക്കാള്‍ വേണുവിന്‍റെ വരയായിരുന്നു എന്നെ ആകര്‍ഷിച്ചിരുന്നത്. മായാവിയിലെ രാജൂനേം രാധേനേം കണ്ടില്ല.അന്നു അവര്‍ ചെറിയ കുട്ടികളായിരുന്നു.ഓ..ചിലപ്പോ കല്യാണം കഴിപ്പിച്ചു വിട്ടു കാണും.വിവാഹചെലവ് തങ്ങാനാവാത്തതു കൊണ്ടായിരിക്കുമോ വില വര്‍ധിപ്പിച്ചത്? സൂത്രന്‍ അന്നും ഇന്നും സസി തന്നെ.പക്ഷെ ഇതൊന്നുമല്ലാത്ത എന്തോ ഒന്ന് എന്നെ പഴയ സ്കൂള്‍ കാലഘട്ടത്തിലേക്കു കൊണ്ടു പോയി.അത് ബാലരമയുടെ പേജുകളുടെ മാറാത്ത ആ
പഴയ മണം തന്നെ.
ബാലരമ,ബാലഭൂമി,ബാലമംഗളം,മുത്തശ്ശി,പൂമ്പാറ്റ,മലര്‍വാടി തുടങ്ങിവയെല്ലാം എന്‍റെ വായനയെ വളര്‍ത്തുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ക്കു ചെറിയ പോരായ്മകളുണ്ടെന്നു തോന്നിപ്പോവുന്നു.ഈ പുസ്തകങ്ങളിലൊക്കെ കഥ തുടങ്ങുന്നത് പലപ്പോഴും ഇങ്ങനെയായിരിക്കും,ഒരു കാട്ടില്‍ ക്രൂരനായ ഒരു സിംഹമുണ്ടായിരുന്നു. കടുവ.മുതല ഇവരൊക്കെ ക്രൂരന്മാര്‍ തന്നെ.എന്നാല്‍ മുയലോ കുരങ്ങനോ മാനോ പക്ഷികളോ ക്രൂരന്മാരാവുന്നില്ല.എന്തു കൊണ്ട്? മൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്നതിന്റെയും ഇണങ്ങുന്നതിന്റെയും അളവുകോല്‍ നോക്കിയാണ് ഈ കഥാകൃത്തുകള്‍ അവയുടെ ക്രൂരത അളക്കുന്നത്.ഇണങ്ങുന്ന നായയും പട്ടിയും നല്ലവരാണ്.എന്നാല്‍ ഇതേ ജനുസ്സില്‍ പെട്ട ചെന്നായ മാംസദാഹിയാണ്.പുലിക്കും കഴുതപ്പുലിക്കുമൊക്കെ ചോര കണ്ടു അറപ്പ് തീരുമ്പോള്‍ മീനിനെ തിന്നുന്ന പക്ഷികളും എലിയെ തിന്നുന്ന പൂച്ചകളും സെക്കുലന്മാര്‍, മതേതരവാദികള്‍ . കാരണം,അവയൊന്നും നമ്മെ ആക്രമിക്കാറില്ലല്ലോ. National Geographic,BBC Wild,Animal Planet തുടങ്ങിയ ചാനലുകള്‍ വീക്ഷിക്കുന്നവര്‍ക്കറിയാം മേല്‍പ്പറഞ്ഞ ക്രൂരന്മാരൊന്നും തീറ്റക്കു വേണ്ടിയല്ലാതെ മറ്റുള്ളവയെ ആക്രമിക്കാറില്ല എന്നത്.തീറ്റ കഴിഞ്ഞു കിടക്കുന്ന സിംഹത്തിന്‍റെ മുമ്പില്‍ മേയുന്ന മാന്‍കൂട്ടങ്ങളുടെ സൌര്യവിഹാരവും നമ്മള്‍ എത്രയോ കണ്ടതാണ്.പോരാത്തതിനു അവരുടെ ചെയ്തികള്‍ക്കു നമ്മളൊരു പേരുമിട്ടു.'മൃഗീയത'.ഒരു കാര്യവുമില്ലാതെ സോദരന്റെ ജീവനെടുക്കുന്ന മനുഷ്യര്‍ക്കല്ലേ ആ പേര്‍ കൂടുതല്‍ ചേരുക?
പ്രകൃതിയുടെ ആവാസവ്യവസ്ഥയില്‍ അതിന്‍റെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഓരോ ജീവിക്കും അവരുടെതായ പങ്കു വഹിക്കാനുണ്ട്.അതിനെ ക്രൂരതയെന്നു വിളിക്കുന്നതല്ലേ വലിയ ക്രൂരത.(ചെറുപ്പത്തില്‍ ജെറിയുടെ മിടുക്കിനെ വിസ്മയത്തോടെ കണ്ടിരുന്നെങ്കിലും പക്വതയെത്തിയപ്പോഴാണു മനസ്സിലായത്,അവന്‍ ഒന്നിനും കൊള്ലാത്തവനാണെന്നും ടോമിനോടു മാപ്പു ചോദിക്കണമെന്നും .അതു പോലെ ഒരു ചിന്ത ആയി ഇത്. --എന്നോട് ക്ഷമിച്ചു കള).
പ്രകൃതിയുടെ ആവാസവ്യവസ്ഥയില്‍ അതിന്‍റെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഓരോ ജീവിക്കും അവരുടെതായ പങ്കു വഹിക്കാനുണ്ട്.അതിനെ ക്രൂരതയെന്നു വിളിക്കുന്നതല്ലേ വലിയ ക്രൂരത.(ചെറുപ്പത്തില്‍ ജെറിയുടെ മിടുക്കിനെ വിസ്മയത്തോടെ കണ്ടിരുന്നെങ്കിലും പക്വതയെത്തിയപ്പോഴാണു മനസ്സിലായത്,അവന്‍ ഒന്നിനും കൊള്ലാത്തവനാണെന്നും ടോമിനോടു മാപ്പു ചോദിക്കണമെന്നും .അതു പോലെ ഒരു ചിന്ത ആയി ഇത്. --എന്നോട് ക്ഷമിച്ചു കള).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ