നിങ്ങളുടെ പ്രായത്തില്‍ എനിക്കു നല്ലൊരു ചെരിപ്പുണ്ടായിരുന്നില്ല,കിലോമീറ്ററുകളോളം നടന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്,മൊബൈല്‍ എന്നു കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല എന്നൊക്കെ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മുതിര്‍ന്നവരില്‍ നിന്നും കേട്ടിട്ടുണ്ടാവില്ലേ?മാറിവരുന്ന ഓരോ തലമുറയും മുന്‍ തലമുറയില്‍ നിന്നും ഇതു കേട്ടിട്ടുണ്ടാവാം. ഇപ്പോഴത്തെ കാലമല്ലേ...കുട്ടികളൊക്കെ..ഈ തൊലിഞ്ഞ ഡയലോഗും കേട്ടിട്ടുണ്ടാവും.1990ല്‍ ഇറങ്ങിയ ഒരു സിനിമ കണ്ടു നോക്കൂ.അതിലും ഈ ഡയലോഗ് കാണാം. ചിലര്‍ പഴയതായിരുന്നു നല്ലത്,ഞാന്‍ ചൂട്ടും കത്തിച്ചു പോയിരുന്നു,ആ ഇടവഴികള്‍ എത്ര സുന്ദരം ഇപ്പൊ അതൊക്കെ റോഡായില്ലേ എന്നൊക്കെ നൊസ്റ്റാള്‍ജിയയില്‍ ടൂത്ത്പിക്ക് കുത്തിക്കൊണ്ടിരിക്കും.എന്നാല്‍ ആ ഇടവഴി തിരിച്ചു വരാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല.കാരണം ആ റോഡിലൂടെ വേണം അവന്റെ വണ്ടി വീട്ടിലേക്കു വരാന്‍. എന്നാല്‍ എനിക്കു പലപ്പോഴും തോന്നിയ ഒരു കാര്യമുണ്ട്.എന്‍റെ കാലഘട്ടം എന്നുവച്ചാല്‍ ബാല്യം,കൌമാരം,യുവത്വം പോയ തലമുറയിലും ബാലന്‍സ് ചെയ്തു നില്‍ക്കുന്നു എന്നാണ്.
ഇന്നു എല്ലാറ്റിന്‍റെയും അടിസ്ഥാനം കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമാണ്.എന്നാലും ഞങ്ങള്‍ക്ക് പഴയ സാറ്റ് കളിയും മാരിയോയും(വീഡിയോ ഗെയിം)കമ്പ്യൂട്ടര്‍ ഗെയിമും ചെറിയ ഒരു കാലയളവില്‍ തന്നെ കളിക്കാന്‍ കഴിഞ്ഞിരുന്നു.2009 വരെ ഞാന്‍ സുഹൃത്തുക്കളുമായി തപാല്‍ മാര്‍ഗം കത്തിടപാടുകള്‍ നടത്തിയിരുന്നു.പിന്നെ അതു ഇ-മെയിലിലേക്കും അവസാനം വാട്ട്സ്അപ്പിലേക്കും മാറി.പണ്ടത്തെ ടേപ്പ്റിക്കോര്‍ഡറിലിടുന്ന 'ഓല'കാസറ്റ് ഞാന്‍ വാങ്ങിച്ചു കൂട്ടിയതിനും റെക്കോര്‍ഡിംഗ് ചെയ്തതിനും കണക്കില്ല.ഒപ്പം പിന്നാലെ വന്ന ഓഡിയോ സിഡിയും (അന്നു അതിനു 300 രൂപയോളം വിലയുണ്ടായിരുന്നു)ഡിവിഡിയും അന്നു വാങ്ങുമായിരുന്നു.2001ല്‍ ഫിലിം റോള്‍ ക്യാമറയില്‍ തുടങ്ങിയ ഫോട്ടോഗ്രാഫി പിരാന്ത് ഡിജിറ്റല്‍ യുഗത്തിലും എനിക്കു തുടരാന്‍ കഴിഞ്ഞു.അന്നത്തെ ക്യാമറയില്‍ ഫിലിം റോള്‍ ലോക്കു ചെയ്യുമ്പോള്‍ സാധാരണ ഒന്നു രണ്ടു ചിത്രങ്ങളുടെ സ്ഥലം മിസ്സാകുമായിരുന്നു.എന്നാല്‍ അതിനിടം കൊടുക്കാതെ ഫിലിം റോള്‍ ലോക്കു ചെയ്യുന്നതില്‍ എക്സ്പെര്‍ട്ട് ആയിരുന്നു ഞാന്‍.
ഉണക്കാനിട്ടിരുന്ന ജെട്ടി കാണാതായാല്‍ പോലും ഗൂഗ്ള്‍ സെര്‍ച്ചില്‍ തപ്പുന്ന കുട്ട്യോള്‍ക്ക് ഇപ്പറഞ്ഞതെല്ലാം മനസ്സിലാഗ്വോ എന്തോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ