ഒരു മരം വെട്ടുകാരന്‍ നദിക്കരയിലൂടെ പോകുമ്പോള്‍ മഴു നദിയിലേക്കു വീണതും ദേവി പ്രത്യക്ഷപ്പെട്ടതും സ്വര്‍ണമഴുവും വെള്ളിമഴുവും കാണിച്ചിട്ടും ഇതൊന്നും തന്റെതല്ലെന്നും ഇരുമ്പുമഴുവാണ് തന്റേതെന്ന് പറഞ്ഞ മഴുവെട്ടുകാരന്റെ സത്യസന്ധതയില്‍ മൂന്നു മഴുവും അയാള്‍ക്കു തന്നെ സമ്മാനിച്ച കഥ എല്ലാവര്‍ക്കുമറിയാം.
കാലം കൊഴിഞ്ഞു വീണു...
പുള്ളിക്കാരന്‍ രണ്ടു മഴുവും വിറ്റു കാശുകാരനായി ജോലിക്കൊന്നും പോവാതെ ഭാര്യയുമായി അതേ നദിക്കരയിലൂടെ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു. വേറെന്തോ ആലോചിച്ചു നടന്ന ഭാര്യ പൊടുന്നനെ 'ബ്ലും' എന്നും പറഞ്ഞു വെള്ളത്തിലേക്കു വീണു.ഏറെ നേരമായിട്ടും അവള്‍ നദിയില്‍ നിന്നും പൊങ്ങി വരാതായപ്പോള്‍ അയാള്‍ കരയില്‍ ഇരുന്ന്‍ കരയാന്‍ തുടങ്ങി.അപ്പോള്‍ അതാ വരുന്നു പഴയ ആ ദേവി.മരം വെട്ടുകാരനോട് കാര്യമന്വേഷിച്ച ദേവി നദിയില്‍ മുങ്ങി.പൊങ്ങി വന്നത് 'ടൈറ്റാനിക്' നായിക കേറ്റ് വിന്‍സ്ലേറ്റുമായിരുന്നു.
"വത്സാ,ഇതാണോ നിന്‍റെ ഭാര്യ?"
"ന്‍റെ ദേവീ..ഇതു തന്നെ.....ഇതു തന്നെ".
"ഉറപ്പാണോ?ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ.."
"എന്‍റെ ഭാര്യയെ കണ്ടാല്‍ എനിക്കു തിരിച്ചറിയില്ലേ..."അയാള്‍ കേറ്റിനെ വാരിപ്പുണരാനാഞ്ഞു.
ദേവി വിഷമത്തോടെ,"മകനെ,മുമ്പു നീ എത്ര സത്യസന്ധനായിരുന്നു...ഇപ്പോള്‍ എന്തേ ഇങ്ങനെ...?"
"ന്‍റെ പൊന്നു ദേവീ..ഇതല്ല എന്‍റെ ഭാര്യയെന്നു പറഞ്ഞാല്‍ പിന്നെ പൊക്കിക്കൊണ്ടു വരിക ഐശ്വര്യാറായിയെക്കൊണ്ടായിരിക്കും.അതുമല്ലെന്നു പറഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ ഭാര്യയേയും.എന്‍റെ സത്യസന്ധത കണ്ടു പഴയ പോലെ ഈ മൂന്നണ്ണത്തിനേയും കൊണ്ടു പൊയ്ക്കോ എന്നു പറഞ്ഞു ദേവി എനിക്കു തരും.ഇതിനെ മൂന്നിനെയും ഒരുമിച്ചു വീട്ടില്‍ കൊണ്ടു പോയാല്‍ ഉണ്ടാകാനിടയുള്ള കോലാഹലങ്ങള്‍ ചിന്തിച്ചിട്ടാണ് ഞാന്‍ കിട്ടുന്നതില്‍ നല്ലത് ഏതെങ്കിലും ഒന്നു മതി എന്നു പറഞ്ഞത്..!!"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ